WORLD

‘ഉത്തരത്തിലുള്ളത് എടുക്കാനുമാവില്ല കക്ഷത്തിലുള്ളത് പോവുകയും ചെയ്യും; ഇനി കാണുന്നത് എമ്പുരാനല്ല വെറും ‘എംബാം’പുരാൻ’


തിരുവനന്തപുരം ∙ ഇനി കാണുന്നത് എമ്പുരാനല്ല വെറും ‘എംബാം’പുരാൻ ആയിരിക്കുമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പരിഹാസം.  ഉത്തരത്തിലുള്ളത് എടുക്കാനുമാവില്ല കക്ഷത്തിലുള്ളത് പോവുകയും ചെയ്യുമെന്നാണ് മോഹൻലാലിന്റെ ഖേദ പ്രകടനത്തിനു പിന്നാലെ സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. ഉദരനിമിത്തം ബഹുകൃതവേഷം എന്ന് പറഞ്ഞാണ് സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.തന്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ തനിക്കും എമ്പുരാൻ ടീമിനും ആത്മാർഥമായ ഖേദമുണ്ടെന്നാണ് സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ മോഹൻലാൽ അറിയിച്ചത്. വിവാദ വിഷയങ്ങളെ സിനിമയിൽനിന്നു നീക്കം ചെയ്യാൻ തീരുമാനിച്ചു കഴിഞ്ഞു. ജനങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് തന്റെ ശക്തിയെന്നും മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. 


Source link

Related Articles

Back to top button