WORLD

‘കഴുത്തിൽ ബെൽറ്റ്, നായ്ക്കളെ പോലെ മുട്ടിൽ ഇഴഞ്ഞ് നാണയം നക്കിയെടുക്കണം’: ജീവനക്കാരോട് ക്രൂരത


കൊച്ചി∙ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരെ നായ്ക്കൾക്കു സമാനമായി കഴുത്തിൽ ബെൽറ്റ് ധരിപ്പിച്ചു മുട്ടിൽ നടത്തിക്കുന്ന ക്രൂര ദൃശ്യങ്ങൾ പുറത്ത്. പെരുമ്പാവൂരിലെ അറയ്ക്കൽപ്പടിയിലുള്ള സ്ഥാപനത്തിലാണു തൊഴിലാളി പീഡനം നടന്നതെന്നാണു പൊലീസ് നൽകുന്ന വിവരം. ജീവനക്കാർ പാന്റ്സ് ഊരി കഴുത്തിൽ ബെൽറ്റ് ധരിച്ച് നായ്ക്കളെ പോലെ മുട്ടിൽ ഇഴയുകയും നാണയം നക്കിയെടുക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണു പുറത്തു‌വന്ന വിഡിയോയിൽ ഉള്ളത്. പ്രഷർ കുക്കർ, പാത്രങ്ങൾ, തേയില, കറിപൗഡർ പോലുള്ള വസ്തുക്കൾ വീടുകളിൽ കയറി വിൽപ്പന്ന നടത്തുന്നവരാണു ജീവനക്കാർ. ഇവർ ഓരോ മാസത്തേയും ടാർഗറ്റ് തികച്ചില്ല എന്ന പേരിലാണു ക്രൂര പീഡനം.എറണാകുളം കലൂർ നോർത്ത് ജനതാ റോഡിലുള്ള സ്വകാര്യ സ്ഥാപനത്തിലാണു തൊഴിൽ പീഡനം നടന്നതെന്നാണ് ആദ്യം പുറത്തുവന്ന വിവരം. എന്നാൽ ഈ സ്ഥാപനത്തിൽ അല്ല, ഇവിടെ നിന്ന് സാധനങ്ങൾ വാങ്ങി വിൽപ്പന നടത്തുന്ന പെരുമ്പാവൂരിലുള്ള കെൽട്രോ ഗ്രൂപ്പ് എന്ന കമ്പനിയിലാണ് ഇക്കാര്യം നടന്നതെന്നാണു വിവരമെന്നും പാലാരിവട്ടം പൊലീസ് വ്യക്തമാക്കി. തങ്ങൾക്ക് ഇക്കാര്യത്തിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. 


Source link

Related Articles

Back to top button