KERALA
കശുവണ്ടി വ്യവസായിയുടെ ഇഡി കേസ് ഒഴിവാക്കാൻ രണ്ടുകോടി രൂപ കൈക്കൂലി; ഏജന്റുമാരെ കുടുക്കി വിജിലൻസ്

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എടുത്ത കേസ് ഒഴിവാക്കുന്നതിന് രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട ഏജന്റുമാർ എറണാകുളം വിജിലൻസ് സംഘത്തിന്റെ പിടിയിൽ. എറണാകുളം തമ്മനം സ്വദേശി വിൽസൺ (36), രാജസ്ഥാൻ സ്വദേശി മുരളി മുകേഷ് (54) എന്നിവർ രണ്ടുലക്ഷം രൂപ കൈപ്പറ്റുമ്പോഴാണ് പിടിയിലായത്.കശുവണ്ടി വ്യവസായിയായ കൊട്ടാരക്കര സ്വദേശിയാണ് പരാതിക്കാരൻ. കശുവണ്ടി വ്യവസായ സ്ഥാപനത്തിന് വിറ്റുവരവ് കൂടുതലാണെന്നും വ്യാജ രേഖ ഉപയോഗിച്ച് ഈ പണം വിദേശത്ത് ഉപയോഗിക്കുന്നത് കണ്ടെത്തിയെന്നും കാണിച്ച് പരാതിക്കാരന് കൊച്ചി ഇഡി ഓഫീസിൽനിന്ന് 2024-ൽ സമൻസ് ലഭിച്ചിരുന്നു. പരാതിക്കാരൻ ഇഡി ഓഫീസിൽ ഹാജരായിരുന്നു. വർഷങ്ങൾക്കു മുൻപുമുതലുള്ള ബിസിനസുകളുടെ രേഖകളും കണക്കുകളും കാണിക്കാനും അല്ലെങ്കിൽ കേസെടുക്കുമെന്നും അറിയിച്ചു.
Source link