KERALA
‘കാത്തിരിക്കുന്നു’; മോഹന്‍ലാലിനും പ്രിയദര്‍ശനുമൊപ്പം എമ്പുരാന്‍ ട്രെയ്‌ലര്‍ കണ്ട് അക്ഷയ് കുമാര്‍

മോഹന്‍ലാലിനും പ്രിയദര്‍ശനുമൊപ്പം എമ്പുരാന്‍ ട്രെയ്‌ലര്‍ കണ്ട് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. ഇതിന്റെ ചിത്രം പുറത്തുവന്നു. എമ്പുരാന്‍ അസാധാരണമായ സിനിമയായിരിക്കുമെന്ന് ട്രെയ്‌ലര്‍ കണ്ട അക്ഷയ് കുമാര്‍ എക്‌സില്‍ കുറിച്ചു.’പ്രിയപ്പെട്ട സുഹൃത്തുക്കളായ മോഹന്‍ലാല്‍ സാറിനും പൃഥ്വിരാജിനും എമ്പുരാന് എല്ലാ ആശംസകളും നേരുന്നു. അവരുടെ കാഴ്ചപ്പാടും ക്രാഫ്റ്റും അറിയുന്ന ഒരാളെന്ന നിലയില്‍ ഇത് അസാധാരണമായ ഒന്നായിരിക്കും. മാജിക്കിന് സാക്ഷിയാവാന്‍ കാത്തിരിക്കുന്നു’, എന്നായിരുന്നു അക്ഷയ് കുമാര്‍ എക്‌സില്‍ കുറിച്ചത്.
Source link