കാത്തുകാത്തിരുന്ന് നടത്തിയ ചാംപ്യൻസ് ട്രോഫിയിൽ ടീമിന് സമ്പൂർണ തോൽവി; പാക്ക് ബോർഡിന് 869 കോടി രൂപയുടെ ബാധ്യത, വൻ പ്രതിസന്ധി

ഇസ്‍ലാമാബാദ്∙ മൂന്നു പതിറ്റാണ്ടോളം നീണ്ടുനിന്ന കാത്തിരിപ്പിനു ശേഷം ആതിഥ്യം വഹിക്കാൻ അവസരം ലഭിച്ച ഐസിസി ടൂർണമെന്റ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് (പിസിബി) സമ്മാനിച്ചത് കോടിക്കണക്കിനു രൂപയുടെ ബാധ്യതയെന്ന് റിപ്പോർട്ട്. ഏതാണ്ട് 869 കോടിയോളം രൂപയുടെ നഷ്ടമാണ് ചാംപ്യൻസ് ട്രോഫി നടത്തിപ്പിലൂടെ പിസിബി നേരിട്ടതെന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ട്. കനത്ത സാമ്പത്തിക നഷ്ടത്തിന്റെ പശ്ചാത്തലത്തിൽ പിടിച്ചുനിൽക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കളിക്കാരുടെ മാച്ച് ഫീ 90 ശതമാനം വരെ കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് പിസിബി കടന്നേക്കുമെന്നാണ് വിവരം.കാത്തുകാത്തിരുന്ന് ആതിഥ്യം വഹിക്കാൻ അവസരം ലഭിച്ച ഐസിസി ടൂർണമെന്റ് പിസിബിക്ക് വരുത്തിവച്ച വൻ സാമ്പത്തിക ബാധ്യതയെക്കുറിച്ച് ‘ടെലഗ്രാഫ് ഇന്ത്യ’യാണ് റിപ്പോർട്ട് ചെയ്തത്. ഈ റിപ്പോർട്ട് പ്രകാരം, ചാംപ്യൻസ് ട്രോഫിക്കായി റാവൽപിണ്ടി, ലഹോർ, കറാച്ചി എന്നിവിടങ്ങളിലെ വേദികൾ നവീകരിക്കാൻ പിസിബി 58 മില്യൻ യുഎസ് ഡോളറാണ് ചെലവഴിച്ചത്. നിശ്ചയിച്ച ബജറ്റിലും 50 ശതമാനം വർധനയോടെയാണ് സ്റ്റേഡിയം നവീകരണം പൂർത്തിയായത്. ടൂർണമെന്റിന്റെ സംഘാടനത്തിനായി പാക്കിസ്ഥാൻ ബോരർഡ് 40 മില്യൻ യുഎസ് ഡോളർ കൂടി ചെലവഴിച്ചതായി റിപ്പോർട്ട് പറയുന്നു.
Source link