KERALA

വഖഫ് നിയമ ഭേദഗതി : തമിഴ്‌നാട് സര്‍ക്കാര്‍ നിയമോപദേശം തേടി, ലീഗും ഡിഎംകെയും ഹര്‍ജി നല്‍കും 


ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ തമിഴ് സര്‍ക്കാര്‍ നിയമോപദേശം തേടി. ഇതിനിടെ നിയമത്തെ ചോദ്യം ചെയ്ത് ഡിഎംകെയും മുസ്ലിം ലീഗും അടുത്ത ആഴ്ച സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യും. ഭരണഘടന വിദഗ്ധരില്‍ നിന്ന് ലഭിക്കുന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും തമിഴ്‌നാട് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുക. തമിഴ്‌നാട് നിയമസഭയിലെ ബിജെപി ഇതര അംഗങ്ങള്‍ വഖഫ് നിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍ കൊണ്ടുവന്ന പ്രമേയത്തിനെ പിന്തുണച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് സംസ്ഥാന സര്‍ക്കാര്‍ തന്നെ നിയമത്തിനെതിരേ സുപ്രീംകോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നത്.


Source link

Related Articles

Back to top button