കാറിലും AI; ഡീപ്‌സീക്കുമായി കൈകോര്‍ക്കാന്‍ BMW, ചൈനയിലെ മത്സരംനേരിടാന്‍ തന്ത്രവുമായി ജര്‍മന്‍ കമ്പനി

ചൈനയില്‍ പുറത്തിറക്കുന്ന പുതിയ വാഹനങ്ങളില്‍ നിര്‍മിതബുദ്ധി (എ.ഐ) യുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യൂ. ഡീപ്സീക്ക് എഐയാവും ചൈനയിലെ ബിഎംഡബ്ല്യൂ കാറുകളുടെ ഭാഗമാകുക. ഷാങ്ഹായ് ഓട്ടോ ഷോയില്‍ ബിഎംഡബ്ല്യൂ സിഇഒ ഒലിവര്‍ സിപ്സെയാണ് പ്രഖ്യാപനം നടത്തിയത്.വോയ്സ് അസിസ്റ്റന്റുകള്‍ മുതല്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനങ്ങളില്‍വരെ ഡീപ്‌സീക്ക് എ.ഐയുടെ സ്വാധീനമുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമോട്ടീവ് വിപണിയില്‍ പ്രാദേശിക സാങ്കേതിക കണ്ടുപിടുത്തങ്ങളെ സ്വീകരിക്കുന്നതിലുള്ള ബിഎംഡബ്ല്യുവിന്റെ പ്രതിബദ്ധത ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഒലിവര്‍ സിപ്‌സെ പ്രഖ്യാപനം നടത്തിയത്. നിര്‍മിതബുദ്ധിയുടെ രംഗത്തെ സുപ്രധാന മുന്നറ്റങ്ങള്‍ നടക്കുന്നത് ഇവിടെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈനീസ് ഉപഭോക്താക്കളെ മുന്നില്‍ക്കണ്ട് രൂപകല്‍പ്പന ചെയ്ത കാറിനുള്ളിലെ സംവിധാനങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാക്കാനാണ് ബിഎംഡബ്ല്യൂ ഇതിലൂടെ ലക്ഷ്യമിടുന്നത്.
Source link