WORLD
കാലചക്രം പിന്നോട്ട്, ഇതിഹാസങ്ങൾ വീണ്ടും ഏറ്റുമുട്ടുന്നു; മാസ്റ്റേഴ്സ് ലീഗ് ഫൈനലിൽ സച്ചിനും ലാറയും നേർക്കുനേർ

റായ്പുർ ∙ രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ച താരങ്ങൾ മത്സരിക്കുന്ന ഇന്റർ നാഷനൽ മാസ്റ്റേഴ്സ് ലീഗിൽ ഇന്ത്യ–വെസ്റ്റിൻഡീസ് ഫൈനൽ. നാളെ രാത്രി 7.30ന് റായ്പുരിലെ ഷഹീദ് വീർ നാരായൺ സിങ് സ്റ്റേഡിയത്തിലാണ് മത്സരം. ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കരാണ് ഇന്ത്യ മാസ്റ്റേഴ്സ് ക്യാപ്റ്റൻ. സാക്ഷാൽ ബ്രയാൻ ലാറ വെസ്റ്റിൻഡീസ് ടീമിനെയും നയിക്കും.ഇന്നലെ നടന്ന രണ്ടാം സെമിയിൽ വെസ്റ്റിൻഡീസ് മാസ്റ്റേഴ്സ് 6 റൺസിന് ശ്രീലങ്ക മാസ്റ്റേഴ്സിനെ തോൽപിച്ചു. സ്കോർ: വെസ്റ്റിൻഡീസ്– 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 179. ശ്രീലങ്ക–20 ഓവറിൽ 9ന് 173. നാല് ഓവറിൽ 27 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത വിൻഡീസ് ബോളർ ടിനോ ബെസ്റ്റാണ് പ്ലെയർ ഓഫ് ദ് മാച്ച്. വിൻഡീസിനായി ദിനേഷ് രാംദിനും (50*) ലങ്കയ്ക്കായി അസേല ഗുണരത്‌നെയും (66) അർധ സെഞ്ചറി നേടി.
Source link