‘’കാളക്കൂറ്റ’’ന്മാരുടെ രാജകീയ തിരിച്ചുവരവ്, മുന്നേറ്റം, രൂപയ്ക്കും നേട്ടം : പ്രതീക്ഷകൾ പുവണിയുമോ?

അഞ്ച് മാസം തുടർച്ചയായി വീണ ഇന്ത്യൻ വിപണി ഹോളി ആഘോഷത്തിന് ശേഷം തുടർച്ചയായി അഞ്ചു സെഷനുകളിൽ മുന്നേറ്റം നടത്തി. നിക്ഷേപകരുടെ ആസ്തിയിൽ ലക്ഷക്കണക്കിന് കോടി രൂപയുടെ വളർച്ച സമ്മാനിച്ചു. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യത്തിൽ 22 ലക്ഷം കോടി രൂപയുടെ വർദ്ധനവാണ് കഴിഞ്ഞ ആഴ്ചയിൽ ഉണ്ടായത്. ഹോളിയുടെ തലേന്ന് 22397 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി ആയിരം പോയിന്റിനടുത്ത് മുന്നേറി 23350 പോയിന്റിലാണ് വെള്ളിയാഴ്ച ക്ളോസ് ചെയ്തത്. വെള്ളിയാഴ്ച നിഫ്റ്റി 2025ൽ ആദ്യമായി 23400 പോയിന്റിലും തൊട്ടു. ഒരാഴ്ച കൊണ്ട് 73828 പോയിന്റിൽ നിന്നും സെൻസെക്സ് 76905 പോയിന്റിലേക്കും പറന്നു. അഞ്ച് ശതമാനത്തിൽ കൂടുതൽ മുന്നേറിയ ബാങ്ക് നിഫ്റ്റി വീണ്ടും 50500 പോയിന്റിന് മുകളിലും മുന്നേറി. രൂപ കുതിക്കുന്നു എഫ്&ഓ ക്ളോസിങ് അടുത്ത ആഴ്ചയിലെ എഫ്&ഓ മാസാന്ത്യ ക്ളോസിങ്ങിന് മുൻപായി വിദേശ ഫണ്ടുകൾക്കൊപ്പം ഇന്ത്യൻ കരടികൾക്കും ഷോർട് പൊസിഷനുകൾ ക്ളോസ് ചെയ്യേണ്ടി വരുന്നത് ഇന്ത്യൻ വിപണിക്ക് മുന്നേറ്റ സാധ്യതയാണ്. കഴിഞ്ഞ ആഴ്ചയിൽ മൂന്ന് സെഷനിലും വാങ്ങലുകാരായ വിദേശഫണ്ടുകൾ വെള്ളിയാഴ്ച മാത്രം 7470 കോടി രൂപയുടെ വാങ്ങൽ ഇന്ത്യൻ വിപണിയിൽ നടത്തിയതും ഷോർട്ട് കവറിങ് സാധ്യത തന്നെയാണ് സൂചിപ്പിക്കുന്നത്.
Source link