KERALA

‘കാൻസർ ഉണ്ടാകും’; കൊല്ലത്ത് പ്ലാസ്റ്റിക് ഉരുക്കിയ എണ്ണയിൽ പലഹാര നിർമാണം, പൂട്ടിട്ട് അധികൃതർ


കൊല്ലം: തിളച്ച എണ്ണയിലേക്ക് പ്ലാസ്റ്റിക് ഉരുക്കിചേർത്ത് പലഹാരമുണ്ടാക്കിയ കട അടപ്പിച്ച് അധികൃതർ. കൊല്ലം റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള ഒരു കടയിലാണ് പ്ലാസ്റ്റിക് എണ്ണയില്‍ ഉരുക്കിക്കൊണ്ട് കച്ചവടം നടത്തിയിരുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ഇക്കാര്യം അധികൃതരെ അറിയിക്കുന്നത്. തുടർന്ന്, കോര്‍പ്പറേഷന്റെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ച ശേഷം കട അടപ്പിക്കുകയായിരുന്നു. എണ്ണ കൊണ്ടുവന്നിരുന്ന പ്ലാസ്റ്റിക് കവര്‍ അതേപടി എണ്ണിയിലേക്കിട്ട് ഉരുക്കിയെടുക്കുന്നതായാണ് പരിശോധനയില്‍ കണ്ടെത്തിയത്. വിഷയത്തിൽ നാട്ടുകാർ പരാതി ഉന്നയിച്ചതോടെ കടയിലുണ്ടായിരുന്നു ഇതരസംസ്ഥാന തൊഴിലാളികൾ എണ്ണ പുറത്തേക്ക് കളയുകയായിരുന്നു. കൊല്ലം റെയില്‍വേ സ്‌റ്റേഷനിലേക്കാണ് ഈ പലഹാരം എത്തിക്കുന്നത് എന്നാണ് വിവരം. പഴമ്പൊരിയും ഉഴുന്നവടയും ഉണ്ടാക്കുന്ന എണ്ണയിലാണ് ഈ രീതിയിൽ പ്ലാസ്റ്റിക് ഉരുക്കിചേർത്തത്.


Source link

Related Articles

Back to top button