KERALA

‘കാൻസർ ചികിത്സയിൽ, വിമാനയാത്ര സാധ്യമല്ല’; അറസ്റ്റിലായതിന് പിന്നാലെ ജാമ്യനീക്കവുമായി ചോക്‌സി


ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസിൽ പ്രതിയായ ഇന്ത്യൻ രത്‌നവ്യാപാരി മെഹുൽ ചോക്‌സിയെ ബെൽജിയം പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ജാമ്യ നീക്കവുമായി അദ്ദേഹത്തിന്റെ അഭിഭാഷകൻ വിജയ് അഗർവാൾ. ആരോഗ്യകാരണങ്ങൾ ചൂണ്ടികാട്ടി അപ്പീൽ ഫയൽ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.ചോക്‌സി കാൻസർ ചികിത്സയിലാണെന്നും നിലവിലെ ആരോഗ്യസ്ഥിതിയിൽ വിമാനയാത്ര സാധ്യമല്ലെന്നും ആരോഗ്യസ്ഥിതി പരി​ഗണിച്ച് ജാമ്യം അനുവദിക്കണമെന്നും അപ്പീലിൽ ആവശ്യപ്പെടുമെന്ന് വിജയ് അഗർവാളിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. അഞ്ച് ദിവസത്തിന് ശേഷം മാത്രമേ കേസ് പരിഗണിക്കാൻ കഴിയൂ എന്നും അപ്പോൾ ജാമ്യാപേക്ഷ സമർപ്പിക്കുമെന്നും അഭിഭാഷകൻ വ്യക്തമാക്കി.


Source link

Related Articles

Back to top button