ടൂറിസ്റ്റുകള്‍ക്ക് വഴി കാട്ടാന്‍ ഇഷ്ടമാണോ? മാസം നല്ലൊരു തുക സമ്പാദിക്കാം, ആദ്യ ഘട്ടം മൂന്നാറിൽ

സാഹസിക യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? ടൂറിസം മേഖലയില്‍ ജോലി ചെയ്യാന്‍ താല്പര്യം ഉണ്ടോ? എങ്കിലിനി മടിച്ചുനില്‍ക്കേണ്ട, അഡ്വഞ്ചര്‍ പാര്‍ക്കുകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലും വിവിധ ജോലികള്‍ ചെയ്യാന്‍ ആളുകളെ പ്രാപ്തരാക്കാന്‍ നൈപുണ്യ പരിശീലന പരിപാടികൾ ആരംഭിച്ചു. ടൂറിസം വകുപ്പിന് കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും (കെഐഐടിഎസ്) കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും (കെഎടിപിഎസ്) സംയുക്തമായി നടത്തുന്ന സാഹസിക ടൂറിസം പരിശീലന പരിപാടിയുടെ ആദ്യഘട്ടം ഇന്ന് ഉദ്ഘാടനം ചെയ്തു. ഏഴു ദിവസം മുതല്‍ എട്ടു ദിവസം വരെ സമയം കൊണ്ട് പൂര്‍ത്തിയാക്കുന്ന മൂന്നു സര്‍ട്ടിഫിക്കറ്റ് കോഴ്സുകളാണ് ആരംഭിച്ചിട്ടുള്ളത്. കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ‘ഏണ് വൈല് യു ലേണ്‍’ പദ്ധതിയ്ക്ക് കീഴില്‍ വരുന്ന പരിശീലന പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പങ്കെടുക്കാം. പുറമേ നിന്നുള്ളവര്‍ നിശ്ചിത ഫീസ് ഒടുക്കണം. എട്ടാം ക്ലാസ് പാസ്സായ, 18 വയസ് തികഞ്ഞവർക്കും 45 വയസ് കഴിഞ്ഞിട്ടില്ലാത്തവർക്കും നല്ല ശാരീരിക ക്ഷമതയുള്ളവർക്കും കോഴ്സില്‍ പങ്കെടുക്കാം.
Source link