KERALA

കിയയിലെ മോഷണം: 900 എൻജിനുകൾ വിവിധ സംസ്ഥാനങ്ങളിലേക്ക് കടത്തി; 2 വിദേശികളടക്കം 9 പേർ പിടിയിൽ


ആന്ധ്രയിലെ ശ്രീ സത്യസായി ജില്ലയിൽ സ്ഥിതി ചെയ്യുന്ന കിയ മോട്ടോഴ്സിന്റെ പെനുകൊണ്ട നിർമാണ കേന്ദ്രത്തിൽനിന്ന് 900 എഞ്ചിനുകൾ മോഷണം പോയ സംഭവത്തിൽ ഒൻപത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ ഭൂരിഭാ​ഗവും തമിഴ്നാട് സ്വദേശികളും കിയയിലെ മുൻ ജീവനക്കാരായ രണ്ട് വിദേശികളുമാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.പ്രതികളെ പെനുകൊണ്ട കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു. അന്വേഷണത്തിൻ്റെ പത്ത് ശതമാനം മാത്രമാണ് പൂർത്തിയായതെന്നും അറസ്റ്റിലായവരുടെ പ്രവർത്തനരീതി അന്വേഷിച്ചുവരികയാണെന്നും വാർത്താ ഏജൻസിയായ പിടിഐയോട് ആന്ധ്ര പോലീസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു.


Source link

Related Articles

Back to top button