നാവികസേനയുടെ 'അർണാല' യുദ്ധക്കപ്പൽഭാഗങ്ങൾ നിർമിച്ചതിൽ കെൽട്രോണിനും പങ്ക്; കേരളത്തിന് അഭിമാനം

തിരുവനന്തപുരം: നാവികസേനയുടെ യുദ്ധക്കപ്പൽ അര്‍ണാലയുടെ പ്രധാന ഭാഗങ്ങൾ നിർമിച്ചതിൽ സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള കെല്‍ട്രോണിനും സുപ്രധാന പങ്ക്. കപ്പലിനായി ഉപയോഗിച്ച ലോഗ് (വേഗം അളയ്ക്കുന്ന ഉപകരണം), എക്കോ സൗണ്ടര്‍ (ആഴം അളയ്ക്കുന്ന ഉപകരണം), അണ്ടര്‍ വാട്ടര്‍ കമ്യൂണിക്കേഷന്‍ സിസ്റ്റം, പവര്‍ ആംപ്ലിഫയര്‍ എന്നിവ നിര്‍മിച്ചത് കെല്‍ട്രോണാണ്. കൂടാതെ, ഭാരത് ഇലക്ട്രോണിക്‌സ് വഴി കുറ്റിപ്പുറത്തെ കെല്‍ട്രോണ്‍ ഇലക്ട്രോസെറാമിക്‌സ് ലിമിറ്റഡ് സോണാര്‍ സെൻസറുകളും നിർമിച്ചുനൽകിയിരുന്നു. ലോഗിന്റെയും എക്കോ സൗണ്ടറിന്റെയും ഓര്‍ഡര്‍ നേരിട്ട് കെല്‍ട്രോണിന് നല്‍കുകയായിരുന്നു. അണ്ടര്‍ വാട്ടര്‍ കമ്യൂണിക്കേഷന്‍ സിസ്റ്റം, പവര്‍ ആംപ്ലിഫയര്‍, സോണാര്‍ സെന്‍സര്‍ എന്നിവയുടെ ഓര്‍ഡര്‍ നല്‍കിയത് ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡാണ്.
Source link