കിറ്റെക്സിന് 19.30 കോടി ലാഭം; ‘ലിറ്റിൽ സ്റ്റാർ’ ഇനി ഇന്ത്യയിലും, താരിഫ് യുഎസിന് ബൂമറാങ് ആകുമെന്ന് സാബു ജേക്കബ്

കിറ്റെക്സ് ഗാർമെന്റ്സ് നടപ്പു സാമ്പത്തിക വർഷത്തെ (2025-26) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ 19.30 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുൻവർഷത്തെ സമാനപാദത്തിൽ 26.68 കോടിയും ഇക്കഴിഞ്ഞ ജനുവരി-മാർച്ചിൽ 31.81 കോടിയുമായിരുന്നു ലാഭം. വരുമാനം പക്ഷേ, വാർഷികാടിസ്ഥാനത്തിൽ 193.14 കോടിയിൽ നിന്ന് 197.41 കോടിയി ഉയർന്നു. പാദാടിസ്ഥാനത്തിൽ മാർച്ചുപാദത്തിലെ 304.85 കോടിയിൽ നിന്ന് കുറഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടങ്ങിവച്ച താരിഫ് ആശങ്കകൾമൂലം ബിസിനസ് ഓർഡറുകൾ മാറ്റിവയ്ക്കപ്പെട്ടത് കഴിഞ്ഞപാദത്തിൽ ബാധിച്ചുവെന്ന് കിറ്റെക്സ് ഗാർമെന്റ്സ് ചെയർമാൻ സാബു ജേക്കബ് ‘മനോരമ ഓൺലൈനിനോട്’ പറഞ്ഞു.അമേരിക്ക മാത്രം നന്നായാൽ മതിയെന്ന ചിന്താഗതിയാണ് ട്രംപിന്. താരിഫ് വർധനമൂലം അമേരിക്കയിൽ ഏതാണ്ടെല്ലാ ഉൽപന്നങ്ങൾക്കും വില കൂടുകയാണ്. റീട്ടെയ്ൽ വിപണി മന്ദഗതിയിലായി. തൊഴിലുകളും നഷ്ടപ്പെടുന്നു. താരിഫ് യുദ്ധം അമേരിക്കയ്ക്ക് ബൂമറാങ് ആകുമെന്നും സാബു ജേക്കബ് പറഞ്ഞു. ∙ പ്രതിവർഷം 3% ആണ് കുഞ്ഞുകുട്ടികളുടെ വസ്ത്ര വിപണി രേഖപ്പെടുത്തുന്ന വളർച്ച (സിഎജിആർ). മുതിർന്ന കുട്ടികളുടെ വസ്ത്ര വിപണി 2.6 ശതമാനവും.
Source link