KERALA
കുടിയേറ്റക്കാര്‍ക്കെതിരെയുള്ള റെയ്ഡ് വിവരം ചോര്‍ത്തിയവരെ പിടികൂടാന്‍ നുണപരിശോധനയുമായി ട്രംപ്

വാഷിങ്ടണ്‍: കുടിയേക്കാര്‍ക്കെതിരെയുള്ള റെയ്ഡിനെ കുറിച്ചുള്ള വിവരം ചോര്‍ത്തിയവരെ കണ്ടെത്താന്‍ ട്രംപ്. തന്റെ പേഴ്‌സണല്‍ സ്റ്റാഫ് സംഘാംഗങ്ങള്‍ക്കിടിയില്‍ നുണപരിശോധന നടത്താനൊരുങ്ങുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. നുണപരിശോധനകള്‍ കഴിഞ്ഞ മൂന്നാഴ്ച്ചയായി തുടര്‍ന്നുപോരുകയാണെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.എന്നാല്‍ ഏത് ഉദ്യാഗസ്ഥരെയെല്ലാം പരിശോധിച്ചുവെന്ന കാര്യത്തില്‍ വ്യക്തതയില്ല. വാര്‍ത്ത ചോര്‍ത്തിയവര്‍ക്കെതിരെ ശക്തമായ നടപടികളുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.യുഎസ് ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി ന്യോം ഇതുമായി ബന്ധപ്പെട്ട് എക്‌സ് പോസ്റ്റ് പങ്കുവെച്ചിരുന്നു.
Source link