കുടിശിക തീർത്തു, കേരളം യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് തന്നിട്ടില്ല: ആശാ വർക്കർമാരുടെ സമരത്തിൽ ജെ.പി.നഡ്ഡ

ന്യൂഡൽഹി ∙ ഒരു മാസത്തോളമായി തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന ആശാ വർക്കർമാർക്കു കുടിശികയൊന്നും നൽകാനില്ലെന്നു കേന്ദ്രം. കേരളത്തിനുള്ള എല്ലാ കുടിശികയും നൽകിയെന്നും കേന്ദ്രവിഹിതത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ വ്യക്തമാക്കി. സന്തോഷ് കുമാർ എംപിയുടെ ചോദ്യത്തിനാണു രാജ്യസഭയിൽ നഡ്ഡ മറുപടി നൽകിയത്.‘‘ആശാ പ്രവർത്തകരുടെ ജോലിയെ അഭിനന്ദിക്കുന്നു. ആരോഗ്യ മേഖലയിലെ നേട്ടങ്ങളിൽ അവർക്കു പങ്കുണ്ട്. ഒരാഴ്ച മുൻപ് ആശാ വർക്കർമാരുടെ പ്രവർത്തനത്തെപ്പറ്റി ചർച്ച നടന്നിരുന്നു. കേരളത്തിന് കേന്ദ്രം എല്ലാ കുടിശികയും നൽകിയിട്ടുണ്ട്. എന്നാൽ പണം ചെലവിട്ടതിന്റെ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് തിരികെ കേരള സർക്കാർ നൽകിയിട്ടില്ല’’– നഡ്ഡ പറഞ്ഞു. നഡ്ഡ സഭയെ തെറ്റിദ്ധരിപ്പിച്ചെന്നും അവകാശലംഘന നോട്ടിസ് നൽകുമെന്നും സന്തോഷ് കുമാർ എംപി പ്രതികരിച്ചു. 600 കോടിയിലധികം രൂപ കേന്ദ്രം കേരളത്തിനു നൽകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Source link