WORLD

‘കുടുംബം മുടിയാതിരിക്കാൻ’ തൃപ്പൂണിത്തുറയിൽ ബോധവൽക്കരണ ചുമരെഴുത്തുമായി വിദ്യാർഥിനികൾ


തൃപ്പൂണിത്തുറ ∙ ‘ ഇങ്ങള് ഫുഡ് കയിച്ചിട്ട് വേസ്റ്റ് കൊണ്ടോയി റോഡ് സൈഡിൽ ഇടര്ത് ട്ടോ, ഇട്ടാൽ പിഴയടച്ച് കുടുമ്മം മുടിയും – എന്ന് കോഴിക്കോട്ടുകാരി’. ബസ് സ്റ്റാൻഡിനു സമീപത്തെ ചുമരെഴുത്ത് കണ്ട് യാത്രക്കാർക്ക് പലർക്കും സംശയം. ഇതെന്ന സംഭവം? പിഴയടച്ച് കുടുംബം മുടിയുമോ…? വെള്ളിയാഴ്ച രാവിലെ മുതൽ ഇതു കണ്ടു പലരും എന്താണ് സംഭവം എന്നറിയാതെ കുഴങ്ങി.  കൂടുതൽ അന്വേഷിച്ചപ്പോഴാണ് മതിലെഴുത്തിനു പിന്നിലെ സംഭവം പുറത്തറിഞ്ഞത്. ആർഎൽവി കോളജി‍ൽ പഠിക്കുന്ന കോഴിക്കോട്ടുകാരിക്കു നഗരസഭ നൽകിയ ‘കനത്ത പിഴയുടെ’ കഥയുണ്ട് ഇതിനു പിന്നിൽ. കഴിഞ്ഞ ദിവസം കോഴിക്കോട്ടുകാരിയായ വിദ്യാർഥിയുടെ സുഹൃത്ത് നോമ്പ് തുറക്കാൻ വേണ്ടി ഭക്ഷണം പുറത്തു നിന്നു വാങ്ങി. ഭക്ഷണത്തിന്റെ അവശിഷ്ടം അടങ്ങിയ കവർ റൂമിൽ തന്നെയായിരുന്നു വച്ചത്. ഭക്ഷണം വാങ്ങിയ സുഹൃത്ത് പിന്നീട് നാട്ടിലേക്കു പോയി. എന്നാൽ ഭക്ഷണത്തിന്റെ അവശിഷ്ടം അടങ്ങിയ കവർ മുറിയിൽ തന്നെ ഇരുന്നതിനാൽ ഇവർ കവർ എടുത്തു അന്ധകാരത്തോടിനു സമീപം മറ്റു മാലിന്യങ്ങൾ കൂടി കിടന്ന ഭാഗത്തു കളഞ്ഞു. 


Source link

Related Articles

Back to top button