കുടുംബചിത്രവുമായി ദിലീപ്; പ്രിൻസ് ആൻഡ് ഫാമിലി റിലീസ് തീയതി പ്രഖ്യാപിച്ചു

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ദിലീപിന്റെ 150-ാം ചിത്രം ‘പ്രിന്‍സ് ആന്റ് ഫാമിലി’യുടെ റിലീസ് ഡേറ്റ് പുറത്തു വിട്ടു. അടുത്ത മാസം മെയ് ഒമ്പതിനു ചിത്രം തീയറ്ററുകളില്‍ എത്തും. നവാഗതനായ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ തികച്ചും ഒരു കുടുംബചിത്രമാണ്. ചിത്രത്തില്‍ ദിലീപിന്റെ അനുജന്മാരായി എത്തുന്നത് ധ്യാന്‍ ശ്രീനിവാസനും ജോസ് കുട്ടി ജേക്കബുമാണ്. ഒരു വര്‍ഷത്തിനുശേഷമാണ് ഒരു ദിലീപ് ചിത്രം പ്രേക്ഷകരില്‍ എത്തുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിര്‍വഹിക്കുന്ന ചിത്രം കൂടെയാണിത്.ഉപചാരപൂര്‍വ്വം ഗുണ്ടാ ജയന്‍, നെയ്മര്‍, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യസംവിധാന സംരംഭം കൂടിയാണിത്. തിരക്കഥാകൃത്തായ ഷാരീസിനൊപ്പമുള്ള മൂന്നാമത്തെ ചിത്രവും. മീശ മാധവന്‍, ലൈഫ് ഓഫ് ജോസൂട്ടി, കാര്യസ്ഥന്‍, പാപ്പി അപ്പച്ചാ, ലയണ്‍, കല്യാണരാമന്‍, റണ്‍വേ തുടങ്ങി ദിലീപിന്റെ എല്ലാകുടുംബചിത്രങ്ങളും പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചിട്ടുള്ളവയാണ്. കുടുംബബന്ധത്തിന്റെ കഥ പറയുന്ന സിനിമകളോട് ദിലീപിന് ഒരു പ്രത്യേക താത്പര്യമുണ്ട്. തന്റെ നൂറ്റമ്പതാമത്തെ ചിത്രം ഒരു കുടുംബചിത്രം ആയിരിക്കണമെന്ന് ദിലീപിന് നിര്‍ബന്ധമുണ്ടായിരുന്നു. ഈ ആഗ്രഹത്തിനോടൊപ്പം മാജിക് ഫ്രെയിംസും കൂടി ചേര്‍ന്നപ്പോള്‍ മനോഹരമായ ഒരു കുടുംബ ചിത്രം ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി ‘ പിറന്നു.
Source link