KERALA

മാനദണ്ഡങ്ങള്‍ പാലിക്കാതെ വായ്പ, സെക്രട്ടറി വരാറില്ല; CPM ഭരിക്കുന്ന സഹ.സ്റ്റോറില്‍ വന്‍ ക്രമക്കേട്


തൃശ്ശൂര്‍: സിപിഎം ഭരിക്കുന്ന കൊഴുക്കുള്ളി കണ്‍സ്യൂമര്‍ സഹകരണസ്റ്റോറില്‍ വന്‍ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് വായ്പ നല്‍കിയത്. നവംബര്‍ മുതല്‍ ഈ സംഘത്തില്‍ സെക്രട്ടറിയില്ല. വരാത്ത സെക്രട്ടറിയെ പിരിച്ചു വിട്ടിട്ടുമില്ല. മൊത്തം നാലു ജീവനക്കാരുണ്ടായിരുന്നതില്‍ ഒരാള്‍ മാത്രമാണുള്ളത്. ജീവനക്കാരി അവധിയെടുത്താല്‍ സ്ഥാപനം അടച്ചിടേണ്ട അവസ്ഥയാണ്. കണ്‍സ്യൂമര്‍ സ്റ്റോറും ചെരിപ്പുകടയുമുള്ള സംഘം വന്‍ നഷ്ടത്തിലാണ്.രണ്ടു വര്‍ഷമായി സംഘത്തിന് പുതിയ ഭരണസമിതിയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.6 കോടി വായ്പയുണ്ടായിരുന്നതില്‍ 1.04 കോടി വായ്പ കുടിശ്ശികയാണ്. സഹകരണവകുപ്പ് നിര്‍ദേശിക്കുന്ന ഈട് സ്വീകരിക്കാതെയും വായ്പക്കാരുടെ തിരിച്ചടവുശേഷി പരിശോധിക്കാതെയും വായ്പ നല്‍കിയതിനാലാണിത്.


Source link

Related Articles

Back to top button