കുറച്ചുകൂടി വൃത്തിയായി ചെയ്യാമായിരുന്നു, ബ്രോമാൻസിലെ കഥാപാത്രം ഓവറായിപ്പോയി;തുറന്നുസമ്മതിച്ച് മാത്യു

ബ്രോമാൻസ് എന്ന ചിത്രത്തിലെ കഥാപാത്രം ചെയ്തതിൽ പാളിച്ചകളുണ്ടെന്ന് സമ്മതിച്ച് നടൻ മാത്യു തോമസ്. ആ കഥാപാത്രത്തിന് തിരഞ്ഞെടുത്ത മീറ്റർ തെറ്റിപ്പോയെന്നാണ് താൻ മനസിലാക്കുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ആളുകൾ ഓവർ എന്നുപറയുന്നത് ഓവറായതുകൊണ്ട് തന്നെയാണെന്നും മാത്യു പറഞ്ഞു.”തിയേറ്ററിൽ വന്നപ്പോഴും ഇതേ വിമർശനം ഉണ്ടായിരുന്നു. ആ കഥാപാത്രത്തിന് ഞങ്ങളെല്ലാവരും തിരഞ്ഞെടുത്ത മീറ്റർ തെറ്റിപ്പോയി എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ആളുകൾ ഓവർ എന്നു പറയുന്നത് ഓവർ ആയതുകൊണ്ടു തന്നെയാണ്. ഭൂരിഭാഗം പ്രേക്ഷകർക്കും അത് വർക്ക് ആയിട്ടില്ല. അത് ഓഡിയൻസ് മാറിയതു കൊണ്ടോ പ്ലാറ്റ്ഫോം മാറിയത് കൊണ്ടോ അല്ല. ചെയ്തതിന്റെ പ്രശ്നമാണ്. ആ കഥാപാത്രത്തെ എല്ലാവർക്കും കൺവിൻസിങ് ആകുന്ന രീതിയിൽ, വൃത്തിക്ക് ചെയ്യണമായിരുന്നു. പ്രേക്ഷകർ പറയുന്നത് എന്താണെന്നും എന്തുകൊണ്ടാണെന്നും മനസ്സിലാക്കി മെച്ചപ്പെടാൻ ശ്രമിക്കുക എന്നത് മാത്രമേ ചെയ്യാനുള്ളൂ.” മാത്യു പറഞ്ഞു.
Source link