KERALA

കുഴൂരിൽ കാണാതായ ആറുവയസുകാരന്റെ മരണം; കൊലപാതകമെന്ന് പോലീസ്, 22-കാരൻ കസ്റ്റഡിയിൽ


കുഴൂര്‍: തൃശ്ശൂര്‍ കുഴൂരില്‍ കാണാതായ ആറുവയസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. 22കാരൻ കസ്റ്റഡിയിൽ. വീടിനടുത്തുള്ള കുളത്തിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഴൂര്‍ സ്വര്‍ണപ്പള്ളം റോഡില്‍ മഞ്ഞളി അജീഷിന്റെ മകന്‍ ഏബലാണ് മരിച്ചത്. കുട്ടിയെ ഇന്ന് വൈകുന്നേരം മുതലായിരുന്ന കാണാതായത്. പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ സ്ഥലത്ത് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ വീടിനടുത്തുള്ള കെട്ടിടത്തിലെ സിസിടിവിയില്‍ ഏബല്‍ സ്ഥലത്തെ ഒരു യുവാവുമായി റോഡില്‍ ഓടിക്കളിക്കുന്നതായുള്ള ദൃശ്യമായിരുന്നു അവസാനമായി ലഭിച്ചത്. ഈ യുവാവുമായി ബന്ധപ്പെട്ടും പോലീസ് അന്വേഷിച്ചുവരികയായിരുന്നു. ഇയാളെയാണ് കസ്റ്റഡിയിലെടുത്തത്. ജോജോ എന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്ക് ചില ക്രിമിനല്‍ പശ്ചാത്തലവുമുണ്ടെന്നാണ് പോലീസ് പറയുന്നത്. രാത്രി ഒമ്പതരയോടെ വീടിനടുത്തുള്ള കുളത്തില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.


Source link

Related Articles

Back to top button