KERALA

കൂടുന്ന കോവിഡ് നിരക്ക്; നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, രോ​ഗികൾ മാസ്ക് ധരിക്കണം- വീണാ ജോർജ്


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിരക്കുകൾ വർധിക്കുന്നുണ്ടെങ്കിലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഒന്നുമില്ലെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. വ്യാപകമായ പരിശോധനാസംവിധാനം ഏർപ്പെടുത്തേണ്ട സ്ഥിതി ഇപ്പാഴില്ലെന്നും കൂടുതൽ പരിശോധന നടത്തുന്നതുകൊണ്ടാണ് നിരക്കുകൾ കൂടുന്നതെന്നും മന്ത്രി പറഞ്ഞു.ഇന്നലെ 519 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. പ്രായമുള്ളവർ, രോ​ഗങ്ങളുള്ളവർ തുടങ്ങിയവർ ദയവായി പൊതുയിടങ്ങളിൽ മാസ്ക് ധരിക്കാൻ ശ്രദ്ധിക്കണമെന്നും ആരോ​ഗ്യമന്ത്രി പറയുന്നു. മറ്റ് രോ​ഗങ്ങളുള്ളവർ പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം. ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദർശനവും ഒഴിവാക്കണം.


Source link

Related Articles

Back to top button