കൂത്തുപറമ്പിൽ മനോരമ സമ്പാദ്യം – ജിയോജിത് സൗജന്യ ഓഹരി വിപണി ക്ലാസ് ഫെബ്രുവരി എട്ടിന്

കൂത്തുപറമ്പ്: മലയാള മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ ഓഹരി – മ്യൂച്വൽ ഫണ്ട് സെമിനാർ നടത്തുന്നു. കൂത്തുപറമ്പ് കണ്ണൂർ റോഡിലുള്ള വിന്‍റേജ് റസിഡൻസിയിൽ ഫെബ്രുവരി 8നു ശനിയാഴ്ച രാവിലെ 10 മണി മുതൽ 12 മണിവരെയാണ് സെമിനാർ. നിർമലഗിരി കോളേജിലെ സാമ്പത്തികശാസ്ത്ര വിഭാഗം അസി. പ്രൊഫ. എഡ്വിൻ ജെറാർഡ് അധ്യക്ഷത വഹിക്കുന്ന സെമിനാർ കെ പി മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. പി.കെ. മാത്യൂസ് ( സർക്കുലേഷൻ ഡെപ്യൂട്ടി മാനേജർ, കണ്ണൂർ, മലയാള മനോരമ,)ആണ് സ്വാഗതം. ജോസഫ് എൻജെ (എവിപി -ചാനൽ ഹെഡ്, എസ് ബി ഐ മൂച്വൽ ഫണ്ട്സ് ) മുഖ്യ പ്രഭാഷണം നടത്തും. സെമിനാറിന്‍റെ ഭാഗമായി നിക്ഷേപ മേഖലയുമായി ബന്ധപ്പെട്ട ക്വിസ് മത്സരത്തിന് ശബരീഷ് എകെ (സ്റ്റേറ്റ് ഹെഡ്-കേരള നോർത്ത്, ജിയോജിത് ) നേതൃത്വം നൽകും. വിജയികൾക്ക് ജിയോജിത്ത്, മനോരമ ഇയർ ബുക്ക് എന്നിവയുടെ സമ്മാനങ്ങളും ലഭിക്കും. ജിയോജിത് കൂത്തുപറമ്പ് ബ്രാഞ്ച് മാനേജർ വിപിൻ പ്രകാശ് നന്ദി പറയും. റജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും : 9995800045 (വിപിൻ പ്രകാശ് ജിയോജിത്)
Source link