KERALA

തുടര്‍ച്ചയായി ആറ് സിക്‌സറുകള്‍, മോയിന്‍ അലിയെ പറപ്പിച്ച് പരാഗ് | VIDEO


കൊല്‍ക്കത്ത: ഐപിഎല്ലിലെ നിര്‍ണായകമത്സരത്തില്‍ ഒരു റണ്ണിന് രാജസ്ഥാനെ കീഴടക്കിയാണ് കൊല്‍ക്കത്ത പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്റെ ഇന്നിങ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സിന് അവസാനിച്ചു. തോറ്റെങ്കിലും രാജസ്ഥാനായി പൊരുതിയാണ് നായകന്‍ റിയാന്‍ പരാഗ് മടങ്ങിയത്. തകര്‍ച്ചയില്‍ നിന്ന് ടീമിനെ കരകയറ്റിയ പരാഗിന്റെ ഇന്നിങ്‌സ് ഈഡനില്‍ വേറിട്ടുനിന്നു. 45 പന്തില്‍ നിന്ന് 95 റണ്‍സെടുത്താണ് പരാഗ് പുറത്തായത്.71-5 എന്ന നിലയില്‍ നിന്ന് ടീം സ്‌കോര്‍ 150-കടത്തിയാണ് പരാഗ് കത്തിക്കയറിയത്. ഒരോവറില്‍ അഞ്ച് സിക്‌സറുകളടക്കം തുടര്‍ച്ചയായി ആറ് സിക്‌സറുകള്‍ പരാഗ് നേടി. മോയിന്‍ അലി എറിഞ്ഞ 13-ാം ഓവറില്‍ അഞ്ച് സിക്‌സറുകളാണ് പരാഗ് നേടിയത്. ആദ്യ പന്ത് ഹെറ്റ്മയര്‍ സിംഗിളെടുത്തു. പിന്നീട് എറിഞ്ഞ പന്തെല്ലാം അതിര്‍ത്തികടത്തിയ പരാഗ് ഓവറില്‍ അര്‍ധസെഞ്ചുറിയും തികച്ചു. ഒരു വൈഡടക്കം രാജസ്ഥാന്‍ ആ ഓവറില്‍ 32 റണ്‍സെടുത്തു. വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ 14-ാം ഓവറില്‍ നേരിട്ട ആദ്യ പന്ത് സിക്‌സറടിച്ചതോടെ തുടര്‍ച്ചയായി ആറുസിക്‌സറുകളെന്ന നേട്ടവും സ്വന്തമാക്കി.


Source link

Related Articles

Back to top button