KERALA

‘കെട്ടിടത്തിലേക്ക് ചാടിക്കയറും, കാരവാനിലേക്ക് ഓടും; സെറ്റിൽ ഷൈനിന്റേത് അസ്വാഭാവിക പെരുമാറ്റം’


സെറ്റില്‍ ഷൈന്‍ ടോം ചാക്കോയില്‍നിന്ന് അസാധാരണ പെരുമാറ്റമുണ്ടായിട്ടുണ്ടെന്ന് ‘സൂത്രവാക്യം’ സിനിമയിലെ സഹനടനായ സുഭാഷ് പോണോളി. ലഹരി ഉപയോഗിച്ചതിന് സമാനമായ പെരുമാറ്റമായിരുന്നു ഷൈന്‍ ടോം ചാക്കോയുടേതെന്ന് സുഭാഷ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഷൂട്ടിങ് കഴിഞ്ഞാല്‍ കാരവാനിലേക്ക് ഓടിക്കയറുക, കെട്ടിടത്തിന് മുകളിലേക്ക് ചാടിക്കയറുക, താഴേക്ക് ചാടുക തുടങ്ങി അസാധാരണ പെരുമാറ്റങ്ങളാണ് ഉണ്ടായതെന്നും സുഭാഷ് പറഞ്ഞു.’ഷൂട്ടിങ് തുടങ്ങി കുറച്ചുദിവസം കഴിഞ്ഞപ്പോഴാണ് ഷൈന്‍ എത്തിയത്. അന്നുമുതല്‍ അസ്വാഭാവികമായ രീതിയില്‍ ഹൈപ്പര്‍ ആക്ടിവിറ്റിയുള്ള കുട്ടികള്‍ ചെയ്യുന്നതുപോലെയുള്ള പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റേത്. ഓടുക, ചാടുക, ചാടിക്കയറുക, കെട്ടിടത്തിന് മുകളിലേക്ക് ചാടുക, അവിടുന്ന് താഴേക്ക് ചാടുക… സാധാരണ നടന്മാര്‍ അഭിനയിക്കുന്നതും അവര്‍ വന്നിരിക്കുന്നതും കാണുന്നുണ്ടല്ലോ? അവരൊക്കെ വന്ന് കസേരയില്‍ ഇരിക്കുന്നു. സീന്‍ പറയുന്നു. പോയി അഭിനയിക്കുന്നു. ഇങ്ങേര് ഷൂട്ടിങ് കഴിയുമ്പോഴേക്കും 100 മീറ്റര്‍ അപ്പുറത്ത് കിടക്കുന്ന കാരവാനിലേക്ക്, സാധാരണ നടന്നുപോകുന്നതിന് പകരം ഒരൊറ്റ ഓട്ടം ഓടും. അയാളുടെ കൂടെയുള്ള ഗണ്‍മാനും സെക്യൂരിറ്റി ആയി വന്നവരൊക്കെ പിന്നാലെ ഓടും’, എന്നായിരുന്നു സുഭാഷ് പോണോളിയുടെ വാക്കുകള്‍.


Source link

Related Articles

Back to top button