WORLD

പരിശീലനത്തിന് രക്തവും പല്ലും; തെലങ്കാനയിൽ പറന്നെത്തി മായയും മർഫിയും; തുരങ്കത്തിൽ കണ്ടു ആ വിരൽ; കാട്ടിൽ കണ്ടത് മറഞ്ഞുകിടന്ന മൃതദേഹം!


തെലങ്കാനയിലെ നാഗര്‍കര്‍ണുല്‍ ദൊമലപെന്റയിലെ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാലിലെ (എസ്എൽബിസി– Srisailam Left Bank Canal (SLBC) മണ്ണിടിഞ്ഞു വീണ് തുരങ്കത്തിൽ കുടുങ്ങിയവർക്കായുള്ള തിരച്ചിൽ ഒരു മാസം പിന്നിടുകയാണ്. ഫെബ്രുവരി 22നാണ് 2 എന്‍ജിനീയര്‍മാരടക്കം 8 പേരെ തുരങ്കത്തിൽ കാണാതായത്. അവർക്കായുള്ള തിരച്ചിലിൽ തെലങ്കാനയെ സഹായിക്കാൻ അയൽസംസ്ഥാനമായ കേരളവും ഉണ്ട്. കഡാവര്‍ നായ്ക്കളായ മായയും മര്‍ഫിയും അവരുടെ ഹാന്‍ഡ്‌ലര്‍മാരായ ഹവില്‍ദാര്‍ പ്രഭാത്, സിപിഒ മനേഷ്, സിപിഒ ജോര്‍ജ്, സിപിഒ വിനീത് എന്നിവരാണ് കേരളത്തില്‍നിന്ന് തിരച്ചിലിൽ സഹായിക്കാനായി എത്തിയിരിക്കുന്നത്.


Source link

Related Articles

Back to top button