KERALA

കോര്‍പ്പറേറ്റ് മേഖലയിലെ ജീവനക്കാരായ പുരുഷന്മാരിൽ 57 ശതമാനത്തിന് വിറ്റമിന്‍ ബി12-ന്റെ കുറവെന്ന് പഠനം


ശരീരത്തില്‍ ഊര്‍ജം ഉത്പാദിപ്പിക്കുകയും തലച്ചോറിന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിന് സഹായിക്കുകയും ചെയ്യുന്ന പോഷകമാണ് വിറ്റമിന്‍ ബി12. ഈ വിറ്റമിന്‍റെ അഭാവം പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളിലേക്കും നമ്മുടെ ശരീരത്തെ തള്ളിവിട്ടേക്കാം. വിറ്റമിന്‍ ബി12-വിന്റെ കുറവുമായി ബന്ധപ്പെട്ട് ഒരു പഠനം പുറത്തുവിട്ടിരിക്കുകയാണ് ഗവേഷകര്‍. ഇന്ത്യയിലെ കോര്‍പ്പറേറ്റ് മേഖലയിലെ ജീവനക്കാരായ പുരുഷന്മാരില്‍ 57 ശതമാനം പേര്‍ക്കും വിറ്റമിന്‍ ബി12-ന്റെ കുറവ് അനുഭവപ്പെടുന്നതായാണ് പുതിയ പഠനം പറയുന്നത്. അതേസമയം, കോര്‍പ്പറേറ്റ് മേഖലയിലെ ജീവനക്കാരായ സ്ത്രീകളില്‍ 50 ശതമാനവും വിറ്റമിന്‍ ബി12-ന്റെ കുറവ് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. 3,338 പുരുഷന്മാരിലും 1,059 സ്ത്രീകളിലും നടത്തിയ പഠനത്തിലാണ് നിര്‍ണായകമായ കണ്ടെത്തല്‍. ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡര്‍മാരായ മെഡിബഡ്ഡിയാണ് പഠനത്തിന് പിന്നില്‍.


Source link

Related Articles

Back to top button