KERALA
റോഡിന്റെ ടാർ കുത്തിയിളക്കി കമ്പനി സ്ഥലംവിട്ടു; പരാതിയിൽ അന്വേഷണം, ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

വെള്ളനാട്: തിരുവനന്തപുരം വെള്ളനാട് റോഡ് നവീകരണത്തിന് കരാര്‍ നല്കിയ കമ്പനി നിലവിലുണ്ടായിരുന്ന ടാര്‍ കുത്തിയിളക്കിയ ശേഷം സ്ഥലംവിട്ടതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് കേസെടുത്ത് പൊതുമരാമത്ത് വകുപ്പിന് നോട്ടീസയച്ചു. വെള്ളനാട് കുളക്കോട്-അരുവിക്കര റോഡ് നവീകരിക്കാന്‍ 8.80 കോടിക്ക് കരാര്‍ നല്കിയ കമ്പനിയാണ് നിലവിലുള്ള ടാര്‍ കുത്തിയിളക്കിയ ശേഷം സ്ഥലംവിട്ടത്. ഒരു മാസത്തിനകം ടാര്‍ ചെയ്യാമെന്ന് വാഗ്ദാനം നല്കിയ ശേഷം കമ്പനി സ്ഥലം വിട്ടിട്ട് ഇപ്പോള്‍ നാലു മാസമായെന്ന് വാളിയറ സ്വദേശി ജെ. ശശി സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
Source link