‘കേന്ദ്രത്തെ പറഞ്ഞാൽ ജയിലിൽ പോകും, ദേശവിരുദ്ധനാകും; ബിൽ പാസാക്കിയത് കൊണ്ട് മുനമ്പത്തെ പ്രശ്നം തീരില്ല’

കോഴിക്കോട്∙ സിനിമ എടുത്തതിന്റെ പേരിൽ നിർമാതാവിനzയും സംവിധായകനzയും റെയ്ഡ് ചെയ്യുകയും സർക്കാർ ഏജൻസികളെ ഉപയോഗിച്ച് അവരെ ആക്രമിക്കുകയുമാണ് ചെയ്യുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എമ്പുരാൻ സിനിമ നിർമാതാവ് ഗോകുലം ഗോപാലൻ, സംവിധായകൻ പൃഥ്വിരാജ് എന്നിവരുമായി ബന്ധപ്പെട്ട് ഇ.ഡി നടത്തുന്ന പരിശോധനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ ഒന്നും പറയാൻ സാധിക്കാത്ത അവസ്ഥയാണെന്നും സതീശൻ പറഞ്ഞു. ‘‘കേന്ദ്ര സർക്കാരിനെതിരെ പറഞ്ഞാൽ ജയിലിൽ പോകും. സർക്കാരിനെ വിമർശിച്ചാൽ ദേശവിരുദ്ധനാകും. ഹിറ്റ്ലറുടെയും സ്റ്റാലിന്റെയും കാലത്തുണ്ടായ കാര്യങ്ങളാണിത്. അത് ഇന്ത്യയിൽ നടപ്പാകില്ല. മതത്തിന്റെ ആചാരങ്ങളിലേക്കും സംസ്കാരങ്ങളിലേക്കും നുഴഞ്ഞു കയറാനുള്ള സംഘപരിവാറിന്റെ ശ്രമത്തിന്റെ ഭാഗമാണ് വഖഫ് ബില്ല്. വഖഫ് ബിൽ മുനമ്പം വിഷയവുമായി കൂട്ടിക്കെട്ടാനാണ് ശ്രമം. മുനമ്പവും ഇതുമായും യാതൊരു ബന്ധവുമില്ല. മുനമ്പം പ്രശ്നം സംസ്ഥാന സർക്കാരിനും സംസ്ഥാന വഖഫ് ബോർഡിനും 10 മിനിറ്റുകൊണ്ടു പരിഹരിക്കാവുന്നതേയുള്ളു. അതുസംബന്ധിച്ച് ഒരു രാഷ്ട്രീയ പാർട്ടിക്കും മത സംഘടനകൾക്കും തർക്കമില്ല.’’ – സതീശൻ പറഞ്ഞു.
Source link