WORLD

കേന്ദ്ര ആരോഗ്യമന്ത്രിക്ക് പകരം ക്യൂബന്‍ ഉപപ്രധാനമന്ത്രി; പ്രശ്നമായത് ‘കത്ത്’; വീണ്ടും തിരിച്ചടിച്ച് ‘ഡൽഹിയാത്ര’


തിരുവനന്തപുരം∙ നിർമലാ സീതാരാമൻ– പിണറായി കേരള ഹൗസ് കൂടിക്കാഴ്ചയ്ക്കു പിന്നാലെ മന്ത്രി വീണാ ജോർജിന്റെ ഡൽഹിയാത്രയും വിവാദത്തിൽ, സർക്കാരിന് തിരിച്ചടിയും. ആശാ വർക്കർമാരുടെ സമരം ഒത്തു തീർപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാൻ മന്ത്രി വീണാ ജോർജ് നടത്തിയ ഡൽഹി യാത്രയാണ് തിരിച്ചടിച്ചത്. ആശാ വര്‍ക്കര്‍മാര്‍ നിരാഹാര സമരം ആരംഭിക്കുന്നതിന്റെ തലേദിവസം ബുധനാഴ്ച ഉച്ചയ്ക്ക് പൊടുന്നനെ ആശാ വര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്കു ക്ഷണിച്ചതിനു പിന്നാലെ വീണാ ജോര്‍ജ് പെട്ടെന്നു ഡല്‍ഹിക്കു പോയിരുന്നു.എന്നാൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയെ കാണാന്‍ അനുമതി കിട്ടാതെ ക്യൂബന്‍ ഉപപ്രധാനമന്ത്രിയെ കണ്ടു മടങ്ങി. മുൻകൂട്ടി അനുമതി ഇല്ലാതെയായിരുന്നോ യാത്രയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ഉണ്ടായില്ല. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ മുന്‍കൂട്ടി അനുമതി നേടുന്നതില്‍ ആരോഗ്യമന്ത്രിയുടെ ഓഫിസിനു വീഴ്ച പറ്റിയെന്ന് ആക്ഷേപം ഉയർന്നു.  ബുധനാഴ്ച വൈകിട്ട് കത്തു നല്‍കിയിരുന്നതായും എന്നാല്‍ അനുമതി ലഭിച്ചില്ലെന്നുമാണ് ഇതു സംബന്ധിച്ച് ഉണ്ടായ വിശദീകരണം. കത്ത് വൈകിയാണ് ലഭിച്ചതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ നിന്നുള്ള വിവരം. 


Source link

Related Articles

Back to top button