കേന്ദ്ര വായ്‌പ കിട്ടും 10 ലക്ഷം രൂപവരെ; കേരളത്തിന് പ്രിയം ‘കിഷോർ’; എങ്ങനെ നേടിയെടുക്കാം, ആർക്കെല്ലാം കിട്ടും?

ചെറുകിട- ഇടത്തരം സംരംഭങ്ങൾക്കു മൂലധന പിന്തുണ ഉറപ്പാക്കാൻ ഒന്നാം നരേന്ദ്ര മോദി സർക്കാർ 2015 ഏപ്രിൽ 8ന് അവതരിപ്പിച്ച പദ്ധതിയാണ് പ്രധാനമന്ത്രി മുദ്രാ യോജന (പിഎംഎംവൈ/മുദ്രാ യോജന). ആദ്യ വർഷം മുതൽ തന്നെ കേരളത്തിലും മുദ്രാ യോജനയ്ക്ക് ലഭിച്ചത് വൻ സ്വീകരണം. ദേശീയതലത്തിൽ തുടക്കത്തിൽ പക്ഷേ, മുദ്രാ യോജനപ്രകാരം വിതരണം ചെയ്ത വായ്പകളിൽ കിട്ടാക്കടം വൻതോതിൽ ഉയർന്നിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ തളർച്ച, കോവിഡ്, ലോക്ക്ഡൗൺ തുടങ്ങിയ വെല്ലുവിളികൾ സംരംഭകരെ ധനഞെരുക്കത്തിലാക്കിയതാണ് വായ്പാ തിരിച്ചടവിനെ ബാധിച്ചത്. എങ്കിലും, കോവിഡാനന്തരം സമ്പദ്‍വ്യവസ്ഥയിലുണ്ടായ തിരിച്ചുകയറ്റം സംരംഭകരെയും ഉഷാറാക്കി, മുദ്രാ വായ്പാ വിതരണവും ഉയർന്നു. പക്ഷേ, കേരളത്തിൽ എന്താണ് സംഭവിക്കുന്നത്? അപേക്ഷിക്കുന്ന എല്ലാവർക്കും വായ്പ നൽകാൻ ബാങ്കുകൾ തയാറാകുന്നുണ്ടോ? എങ്ങനെയാണ് ഈ വായ്പ ലഭ്യമാകുന്നത്?
Source link