KERALA
കേരളം വളരണം, കുട്ടികള്‍ക്ക് മികച്ച ഭാവി സൃഷ്ടിക്കണം, അതാണ് ബിജെപിയുടെ ദൗത്യം -രാജീവ് ചന്ദ്രശേഖര്‍

ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ് രാജീവ് ചന്ദ്രശേഖര്‍. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ബിജെപി നേതാവ് പ്രഹ്ലാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. രാജീവിനെ തിരഞ്ഞെടുത്തത് ഒറ്റക്കെട്ടായാണെന്നും അദ്ദേഹം യോഗത്തില്‍ വ്യക്തമാക്കി. ജനങ്ങളുടെ പിന്തുണയാണ് തന്റെ ശക്തിയെന്ന് സംസ്ഥാന അധ്യക്ഷ ചുമതലയേറ്റ ശേഷം പാര്‍ട്ടി യോഗത്തെ അഭിസംബോധന ചെയ്ത് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.’തിരുവനന്തപുരത്ത് തന്നെ സ്ഥാനാര്‍ഥിയാക്കിയത് അപ്രതീക്ഷിതമായിരുന്നു. അന്ന് നല്‍കിയ മറുപടി തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. സന്തോഷകരവും അഭിമാനകരവുമായ ഒരു ഉത്തരവാദിത്തമാണ് പാര്‍ട്ടി എനിക്ക് നല്‍കിയത്. പാര്‍ട്ടി പ്രവര്‍ത്തകരോടും നേതാക്കളോടും നന്ദി പറയുന്നു’-രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
Source link