WORLD

കേരളത്തിലെ എസ്എഫ്ഐയിൽ തെറ്റായ പ്രവണതകൾ; സിപിഎം അഖിലേന്ത്യാ നേതൃത്വത്തിന് അതൃപ്തി


മധുര ∙ എസ്എഫ്ഐയുടെ കേരളത്തിലെ പ്രവർത്തനത്തിൽ സിപിഎം അഖിലേന്ത്യാ നേതൃത്വത്തിന് അതൃപ്തി. തെറ്റായ പ്രവണതകൾ തിരുത്തിക്കാൻ പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് ഇടപെടേണ്ടി വന്നു. ക്യാംപസുകളിൽ എസ്എഫ്ഐ ശക്തമായ സാന്നിധ്യമാണെങ്കിലും അവരെ പൂർണതോതിൽ പാർട്ടിയിൽ എത്തിക്കാനാകുന്നില്ല. ഇതു പരിഹരിക്കാൻ പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയുണ്ടാകണം– പാർട്ടി കോൺഗ്രസ് നിർദേശിച്ചു.നേതൃനിര ശക്തിപ്പെടുത്താൻ ആവശ്യമായ നിലയിൽ എസ്എഫ്ഐയിൽ നിന്നും ഡിവൈഎഫ്ഐയിൽ നിന്നും കേഡർമാരെ കൊണ്ടുവരാൻ കഴിയുന്നില്ല. ഈ രംഗത്ത് അംഗത്വത്തിലും വർധനയില്ല. ഡിവൈഎഫ്ഐ അംഗത്വത്തിന്റെ 93 ശതമാനവും കേരളം, ബംഗാൾ, തെലങ്കാന, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ്. 7% മാത്രമാണ് മറ്റു സംസ്ഥാനങ്ങളുടെ ആകെ സംഭാവന. യുവജന, വിദ്യാർഥി രംഗത്തുനിന്നും അടിസ്ഥാന വർഗത്തിൽനിന്നും ആളുകളെ പാർട്ടിയിൽ അണിനിരത്താൻ കഴിയാത്തതാണ് പാർട്ടി ശക്തിപ്പെടാത്തതിനു കാരണം.


Source link

Related Articles

Back to top button