WORLD

കേരളത്തിൽ ബിജെപിയെ നയിക്കാൻ‌ രാജീവ് ചന്ദ്രശേഖർ; യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ ‘ടെക്നോക്രാറ്റ്’


തിരുവനന്തപുരം ∙ കേരളത്തിൽ ഇനി ബിജെപിയെ നയിക്കുക മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കോർ കമ്മിറ്റി യോഗത്തിലാണു സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖറിനെ തീരുമാനിച്ചത്. പ്രകാശ് ജാവഡേക്കറാണ് രാജീവ് ചന്ദ്രശേഖറിന്റെ പേര് കോര്‍ കമ്മിറ്റി യോഗത്തെ അറിയിച്ചത്. മത്സരം ഒഴിവാക്കാന്‍ കോര്‍ കമ്മിറ്റിയിലെ ധാരണയ്ക്കുശേഷം ഒരാളില്‍ നിന്നേ പത്രിക സ്വീകരിക്കൂ എന്ന് നേരത്തെ ധാരണയായിരുന്നു. തിങ്കളാഴ്ച 11ന് കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിലാണ് സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിച്ചു കൊണ്ടുള്ള സമ്മേളനം നടക്കുന്നത്.രാജീവിനെ കൂടാതെ എം.ടി.രമേശ്, ശോഭാ സുരേന്ദ്രൻ, വി.മുരളീധരൻ എന്നിവരുടെ പേരുകളും സാധ്യതാ പട്ടികയിൽ ഉണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പും ഉടൻ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കെ.സുരേന്ദ്രൻ അധ്യക്ഷ സ്ഥാനത്ത് തുടർന്നേക്കുമെന്നും പ്രചരിച്ചു. സംസ്ഥാന പ്രസിഡന്റാകാൻ താൽപര്യമില്ലെന്നാണു രാജീവ് ചന്ദ്രശേഖർ മുൻപ് കേന്ദ്രത്തെ അറിയിച്ചിരുന്നത്. എന്നാൽ, യുവാക്കളെ ഉൾപ്പെടെ പാർട്ടിയിലേക്ക് ആകർഷിക്കാനും സമൂഹമാധ്യമങ്ങളിലൂടെ സാന്നിധ്യം ശക്തമാക്കാനും രാജീവിന്റെ സാന്നിധ്യം അനിവാര്യമാണെന്നു കേന്ദ്രനേതൃത്വം നിലപാട് എടുക്കുകയായിരുന്നു.


Source link

Related Articles

Back to top button