WORLD

കേരളത്തിൽ വൈദ്യുതി ഉപഭോഗം കുതിക്കുന്നു, പീക്ക് സമയത്ത് 7,000 മെഗാവാട്ടിലേക്ക്; എസിയും ഇവിയും ‘പണിയാകും’


തിരുവനന്തപുരം∙ വൈദ്യുതി വാഹന ചാര്‍ജിങ് കൂടുകയും എസിയുടെ ഉപയോഗം വര്‍ധിക്കുകയും ചെയ്യുന്നതോടെ സംസ്ഥാനത്ത് രണ്ടു വര്‍ഷത്തിനുള്ളില്‍ വൈദ്യുതിയുടെ ആവശ്യം കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ട്. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 2024ല്‍ 5,302 മെഗാവാട്ട് ആയിരുന്നെങ്കില്‍ 2027 ആകുമ്പോള്‍ അത് 7,000 മെഗാവാട്ട് കവിയുമെന്നാണ് എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ (ഇഎംസി) പഠന റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ആവശ്യകത ഇതുവരെ 5797 മെഗാവാട്ട് ആയിരുന്നു. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയുടെ 60 ശതമാനത്തോളവും വൈദ്യുതി വാഹന ചാര്‍ജിങ്, എസി എന്നിവയ്ക്കായിരിക്കും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിക്കുന്ന സംസ്ഥാനങ്ങളില്‍ മുന്‍പന്തിയിലാണ് കേരളം ഉള്ളത്. ഈ വെല്ലുവിളി നേരിടാന്‍ ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റങ്ങള്‍ (ബാറ്ററിയിലെ വൈദ്യുതി സംഭരണം-BESS), പമ്പ്ഡ് സ്റ്റോറേജ് പ്രോജക്ടുകള്‍ (ജലം വീണ്ടും പമ്പ് ചെയ്ത് ഉപയോഗിക്കാവുന്ന ജലവൈദ്യുത പദ്ധതികള്‍-PSP) എന്നിവ വ്യാപകമായി വേണമെന്നാണു ശുപാര്‍ശ. ഊര്‍ജ സംഭരണ സംവിധാനങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്താന്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാലിനു കൈമാറി. ഇപ്പോഴത്തെ പീക്ക് ഡിമാന്‍ഡ് അനുസരിച്ച് 7 ജിഗാവാട്ടില്‍ കൂടുതല്‍ ഊര്‍ജ സംഭരണ ശേഷി സംസ്ഥാനത്തു വേണം. നിലവിലെ വൈദ്യുതി സംഭരണ സംവിധാനങ്ങളില്‍ സൗരോര്‍ജം ഉപയോഗിക്കുന്നത് ചെലവ് കുറയ്ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 


Source link

Related Articles

Back to top button