വിപണി മുന്നേറ്റത്തിന് കടിഞ്ഞാണൊരുക്കിയത് യുദ്ധസന്നാഹവും ലാഭമെടുക്കലും

നേട്ടത്തോടെ തുടങ്ങിയെങ്കിലും വില്പന സമ്മർദ്ദത്തിന് അടിപ്പെട്ട ഇന്ത്യൻ വിപണി നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. ഫെഡ് യോഗത്തിന് മുന്നോടിയായി അമേരിക്കൻ വിപണിയുടെ വീഴ്ചയും അതിർത്തിയിലെ യുദ്ധസന്നാഹങ്ങളും ബാങ്കിങ്, അദാനി ഓഹരികളിലെ ലാഭമെടുക്കലും ഇന്ത്യൻ വിപണിയെ സ്വാധീനിച്ചു. ഫെഡ് യോഗം ഇന്നാരംഭിക്കാനിരിക്കെ അമേരിക്കൻ ഫ്യൂച്ചറുകളും, യൂറോപ്യൻ വിപണികളും നഷ്ടത്തിൽ തുറന്നതും ഇന്ത്യൻ വിപണിക്ക് തിരിച്ചു വരവ് നിഷേധിച്ചു. നിഫ്റ്റി 24509 വരെ മുന്നേറിയ ശേഷം 81 പോയിന്റ് നഷ്ടത്തിൽ 24379 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 155 പോയിന്റ് മാത്രം നഷ്ടമാക്കി 80641 പോയിന്റിലും ക്ളോസ് ചെയ്തു. മുൻ നിര സൂചികകളുടെ നഷ്ടം നാമമാത്രമാണെങ്കിലും നിഫ്റ്റി നെക്സ്റ്റ്-50 സൂചികയും, നിഫ്റ്റി മിഡ് & സ്‌മോൾ ക്യാപ് സൂചികകളും 2%ൽ കൂടുതൽ വീണതും വിപണിയുടെ നഷ്ട വ്യാപ്തി വർദ്ധിപ്പിച്ചു.തകർന്ന് പൊതുമേഖല ബാങ്കുകൾ ഫെഡ് നിരക്ക് നാളെ
Source link