കേരള കോണ്‍ഗ്രസിന് ഇനി ‘ഓട്ടോയാത്ര’; അഞ്ചുവര്‍ഷത്തെ ഇടവേളക്കുശേഷം സ്വന്തം ചിഹ്നം

കോട്ടയം: അഞ്ചുവര്‍ഷത്തെ ഇടവേളക്കുശേഷം കേരള കോണ്‍ഗ്രസിന് സ്വന്തം ചിഹ്നമായി ഓട്ടോറിക്ഷ. ചിഹ്നം കിട്ടിയത് വരുന്ന നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് പ്രചാരണത്തിന് കരുത്താകും. ഫ്രാന്‍സിസ് ജോര്‍ജ് പാര്‍ട്ടിയുടെ ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ്, സംസ്ഥാന പാര്‍ട്ടിയായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം കിട്ടിയതും ചിഹ്നം ലഭിക്കാന്‍ വഴിയൊരുങ്ങിയതും.2020-ല്‍ കേരള കോണ്‍ഗ്രസ് എമ്മുമായി വേര്‍പിരിഞ്ഞശേഷം നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം പാര്‍ട്ടി സ്വതന്ത്രചിഹ്നങ്ങളിലാണ് മത്സരിച്ചത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ചെണ്ടയും നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകനനുമായിരുന്നു ചിഹ്നം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജ് മത്സരിച്ചത് ഓട്ടോറിക്ഷ ചിഹ്നത്തില്‍. കിട്ടാന്‍ വൈകിയതിനാല്‍ ആദ്യം ചിഹ്നമില്ലാതെയാണ് പോസ്റ്റര്‍ അടിച്ചതും പ്രചാരണം നടത്തിയതും. ഇത് പാര്‍ട്ടിക്കും യുഡിഎഫിനും ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
Source link