കേരള ബിജെപിയില്‍ പുനഃസംഘടന വൈകും; ആരൊക്കെ പുറത്താകും? തീരുമാനംകാത്ത് നേതാക്കള്‍

തിരുവനന്തപുരം: സംസ്ഥാന ബിജെപിയില്‍ ജനറല്‍ സെക്രട്ടറിമാര്‍, മോര്‍ച്ച ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരെ നിശ്ചയിക്കുന്നത് വൈകും. ഏപ്രില്‍ രണ്ടാംവാരത്തോടെ ഭാരവാഹികളെ പ്രഖ്യാപിക്കാനായിരുന്നു തീരുമാനം. എന്നാല്‍, പുതിയ ദേശീയപ്രസിഡന്റ് ചുമതലയേറ്റശേഷമേ പുനഃസംഘടനയ്ക്ക് സാധ്യതയുള്ളൂ. അങ്ങനെയെങ്കില്‍ മേയിലേ പുതിയ ഭാരവാഹികള്‍ ഉണ്ടാകൂ.ഭാരവാഹിപ്രഖ്യാപനം വൈകില്ലെന്ന് സംസ്ഥാനപ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. വനിതകള്‍ ഉള്‍പ്പെട്ട യുവനിരയ്ക്ക് പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ മതിയായ പ്രാതിനിധ്യം നല്‍കി പുനഃസംഘടന പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. എന്നാല്‍, കൂടുതല്‍ മുന്നോട്ടുപോകാനായില്ല. ഈയാഴ്ചയോടെ 30 സംഘടനാ ജില്ലകളിലെ ഭാരവാഹികളെ തീരുമാനിക്കുന്നത് പൂര്‍ത്തിയാകും. പുതിയ സംസ്ഥാനപ്രസിഡന്റ് ജില്ലകള്‍ സന്ദര്‍ശിക്കുന്നുണ്ട്.
Source link