WORLD
കേരള ബ്ലാസ്റ്റേഴ്സിന് പുതിയ ആശാൻ സ്പെയിനിൽനിന്ന്, ഡേവിഡ് കറ്റാല പരിശീലകനാകും

കൊച്ചി∙ സ്പാനിഷ് കോച്ച് ഡേവിഡ് കറ്റാല കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ. മികായേൽ സ്റ്റാറെ പരിശീലക സ്ഥാനത്തു നിന്നു പുറത്താക്കപ്പെട്ടു മാസങ്ങളുടെ ഇടവേളയ്ക്കു ശേഷമാണു പുതിയ ആശാന്റെ നിയമനം. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണു സൂചന. നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു.ഒരു വർഷത്തേക്കാണ് കറ്റാലയുമായി ബ്ലാസ്റ്റേഴ്സ് കരാറുണ്ടാക്കിയിരിക്കുന്നത്. സ്പെയിനിലും സൈപ്രസിലുമായി അഞ്ഞൂറിലേറെ മത്സരങ്ങളിൽ പന്തു തട്ടിയിട്ടുള്ള കറ്റാല, സെൻട്രൽ ഡിഫൻഡറായാണു കളിച്ചിരുന്നത്. സൈപ്രസ് ക്ലബ്ബുകളായ എഇകെ ലർനാക, അപ്പോളോൻ ലിമസോൺ, ക്രൊയേഷ്യൻ ലീഗിലെ എൻകെ ഇസ്ത്ര, സ്പാനിഷ് ക്ലബ് സിഇ സബദേൽ എന്നീ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.
Source link