KERALA

കേരള ഹൈക്കോടതി ജഡ്ജിനിയമനം: 2 വനിതകളെ കൊളീജിയം ശുപാർശ ചെയ്തു; നിയമമന്ത്രാലയത്തിന്റെ നടപടി ഉടനെ


ന്യൂഡൽഹി: കേരള ഹൈക്കോടതിയിലേക്ക് രണ്ട് വനിത അഭിഭാഷകരെ ജഡ്ജിമാരായി നിയമിക്കാനുള്ള ഹൈക്കോടതി കൊളീജിയം ശുപാർശയിൽ തുടർനടപടികൾ ഉടൻ സ്വീകരിക്കുമെന്ന് കേന്ദ്ര നിയമമന്ത്രാലയ വൃത്തങ്ങൾ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷക ലിസ് മാത്യു, കേരള ഹൈക്കോടതിയിലെ അഭിഭാഷക എ.കെ. പ്രീത എന്നിവരുടെ പേരുകളാണ് ഹൈക്കോടതി കൊളീജിയം ശുപാർശ ചെയ്തത് എന്നാണ് സൂചന.ചീഫ് ജസ്റ്റിസ് നിതിൻ ജാംധാർ, ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്‌താഖ്‌, എ.കെ. ജയശങ്കർ നമ്പ്യാർ എന്നിവർ അടങ്ങിയതാണ് കേരള ഹൈക്കോടതിയിലെ കൊളീജിയം. ഹൈക്കോടതി ജഡ്ജി നിയമനത്തിനുള്ള ശുപാർശ കേന്ദ്ര നിയമമന്ത്രാലയത്തിന് കൈമാറുന്നതിനൊപ്പം സംസ്ഥാന മുഖ്യമന്ത്രിക്കും പ്രത്യേക ദൂതൻ മുഖേനെ കൈമാറും. തുടർന്ന് ശുപാർശ ചെയ്യപ്പെട്ട പേരുകളെ സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ അഭിപ്രായം ചീഫ് സെക്രട്ടറി കേന്ദ്ര ജസ്റ്റിസ് മന്ത്രാലയത്തെ അറിയിക്കും.


Source link

Related Articles

Back to top button