KERALA
കേസിന് പിന്നില്‍ രാഷ്ട്രീയ അജണ്ട,മുഖ്യമന്ത്രിയോ സര്‍ക്കാരോ സഹായം നല്‍കിയിട്ടില്ല- എം.വി.ഗോവിന്ദന്‍

തിരുവനന്തപുരം: സിഎംആര്‍എല്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയുള്‍പ്പടെയുള്ളവരെ പ്രതിചേര്‍ത്ത് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ (എസ്എഫ്‌ഐഒ) കുറ്റപത്രം സമര്‍പ്പിച്ച നടപടി സൂക്ഷ്മമായി പരിശോധിക്കേണ്ടതുണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. എസ്എഫ്‌ഐഒ അന്വേഷണം തടയണം എന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ നടക്കുന്ന കേസില്‍ ജൂലായില്‍ വാദം കേള്‍ക്കാനിരിക്കെ എസ്എഫ്‌ഐഒ ഇങ്ങനെ ഒരു നാടകം നടത്തിയതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ അജണ്ടയാണെന്ന് പാര്‍ട്ടി സെക്രട്ടറി ആരോപിച്ചു.
Source link