WORLD
X Global Outage എക്സിലെ സൈബർ ആക്രമണം: യുക്രെയ്നെ ലക്ഷ്യം വച്ച് മസ്ക്; ഉത്തരവാദിത്തം ഏറ്റെടുത്ത് ഡാർക്ക് സ്റ്റോം; അറിയേണ്ടതെല്ലാം

“വമ്പൻ സൈബർ ആക്രമണം” – തന്റെ സമൂഹമാധ്യമ കമ്പനിയായ എക്സിൽ തിങ്കളാഴ്ച നിരവധി തവണ ആവർത്തിച്ച പ്രവർത്തന തടസം വിശദീകരിക്കാൻ ഇലോൺ മസ്ക് ഉപയോഗിച്ചത് ഈ വാക്കുകളാണ്. ഓൺലൈൻ സേവന തടസ്സങ്ങൾ ട്രാക്ക് ചെയ്യുന്ന പ്ലാറ്റ്‌ഫോമായ ഡൗൺ ഡിറ്റക്ടറിന്റെ കണക്കുകൾ പ്രകാരം മാത്രം, തിങ്കളാഴ്ച രാത്രിയോടെ ആയിരത്തിലേറെ പരാതികൾ ലഭിച്ചു. രാജ്യാന്തര വ്യാപകമായി 50,000-ലധികം റിപ്പോർട്ടുകളും രേഖപ്പെടുത്തി. എക്സിന്റെ പ്രവർത്തനം നിലച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ഇലോൺ മസ്ക് സംശയമില്ലാതെ തന്റെ എക്സ് അക്കൗണ്ടിലൂടെ പ്രഖ്യാപിച്ചു. വലിയൊരു സൈബർ ആക്രമണം നേരിട്ടതായും പിന്നിൽ ഒരു സംഘടിത ശക്തിയോ രാജ്യമോ ഉണ്ടാകാമെന്നും മസ്ക് ആരോപിച്ചു. യുക്രെയ്നിൽ നിന്നുള്ള ഐപി വിലാസമാണ് അക്രമകാരികൾ ഉപയോഗിച്ചതെന്നും മസ്ക് ഒളിയമ്പെയ്തു.
Source link