ബിഎംഡബ്ല്യൂ കാർ നിർത്തി നടുറോഡിൽ മൂത്രമൊഴിച്ചു, വീഡിയോ വൈറൽ; യുവാവും സഹൃത്തും പോലീസ് കസ്റ്റഡിയിൽ

പുണെ: ബിഎംഡബ്ല്യു കാർ റോഡിൽ നിർത്തി ഡ്രൈവർ പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ പോലീസില്‍ കീഴടങ്ങി യുവാവ്. ഗൗരവ് അഹുജ എന്നയാളാണ് പുണെ പോലീസില്‍ കീഴടങ്ങിയത്. ഇയാള്‍ക്കൊപ്പം ഭാഗ്യേഷ് ഓസ്വാള്‍ എന്നയാളെ കൂടി പോലീസ് പിടികൂടിയിട്ടുണ്ട്. മൂത്രമൊഴിക്കാനായി നടുറോഡില്‍ ബിഎംഡബ്ല്യു നിര്‍ത്തിയ സംഭവത്തില്‍ ക്ഷമാപണ വീഡിയോ പുറത്തുവിട്ടതിനു പിന്നാലെയാണ് ഇയാൾ പോലീസിൽ കീഴടങ്ങിയത്. ഇക്കഴിഞ്ഞ ദിവസമായിരുന്നു കേസിന് ആസ്പദമായ സംഭവം. മൂത്രമൊഴിക്കുന്നതിനായി ഗൗരവ് തന്റെ ബിഎംഡബ്ല്യു നടുറോഡില്‍ നിര്‍ത്തുകയായിരുന്നു. ഈ സമയത്ത് ഭാഗ്യേഷ് ഓസ്വാള്‍ എന്നൊരാള്‍ കാറില്‍ ഗൗരവിനൊപ്പം ഉണ്ടായിരുന്നു. ഇയാളുടെ കൈയില്‍ മദ്യകുപ്പിയും ഉണ്ടായിരുന്നു. മൂത്രമൊഴിച്ച ശേഷം തന്റെ ബിഎംഡബ്ല്യയുമായി ഗൗരവ് സ്ഥലം വിടുകയും ചെയ്തു.
Source link