KERALA
13 ലക്ഷത്തിൽ ഒരാൾക്കുമാത്രം വരുന്ന അസുഖം, കുരുന്നിന് രക്ഷയായി ജീൻ എഡിറ്റിങ് തെറാപ്പി

ബയോളജിസ്റ്റുകളെയും ഡോക്ടർമാരെയും സംബന്ധിച്ച് ജീൻ എഡിറ്റിങ് എന്നത് വളരെ സങ്കീർണവും മനോഹരവുമായൊരു സ്വപ്നമായിരുന്നു. മനുഷ്യശരീരത്തിലെ കോടിക്കണക്കിന് ജീനുകളിലെവിടെയോ ഒളിഞ്ഞിരിക്കുന്ന തകരാർ കണ്ടെത്തി മുറിച്ചുമാറ്റുക. അപൂർവ ജനിതക വൈകല്യങ്ങളെയും രോഗങ്ങളെയും തടുക്കാൻ ഇത്രയും നല്ലവഴി വേറെയില്ല. ഇനി ഇതൊരു സ്വപ്നമല്ല, ജനിതക വൈകല്യത്തിനുവേണ്ടി മാത്രം പ്രത്യേകമായി രൂപകൽപനചെയ്ത ജീൻ എഡിറ്റിങ് തെറാപ്പിക്ക് വിധേയനായിരിക്കുകയാണ് കെ.ജെ. മുൽഡൂൺ എന്ന കുരുന്ന്. ചിൽഡ്രൺസ് ഹോസ്പിറ്റൽ ഓഫ് ഫിലാഡൽഫിയയും പെൻസിൽവാനിയ സർവകലാശാലയുമാണ് തെറാപ്പിക്കു പിന്നിൽ.
Source link