WORLD
‘കോംപ്ലിമെന്ററി ടിക്കറ്റുകൾ ആവശ്യപ്പെട്ട് ശല്യപ്പെടുത്തുന്നു’: ഹൈദരാബാദ് അസോസിയേഷന് എതിരെ സൺറൈസേഴ്സ്

ബെംഗളൂരു∙ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന് (എച്ച്സിഎ) എതിരെ ബിസിസിഐ, ഐപിഎൽ കമ്മിറ്റി എന്നിവർക്ക് പരാതി നൽകി സൺറൈസേഴ്സ് ഹൈദരാബാദ്. കോംപ്ലിമെന്ററി ടിക്കറ്റുകൾ ആവശ്യപ്പെട്ട് എച്ച്സിഎ നിരന്തരം ശല്യപ്പെടുത്തുന്നതായും ടിക്കറ്റ് നൽകിയെങ്കിൽ മത്സരം നടത്താൻ സ്റ്റേഡിയം വിട്ടുതരില്ലെന്ന് ഭീഷണിപ്പെടുത്തുന്നതായും ആരോപിച്ചാണ് പരാതി.ഈ സാഹചര്യത്തിൽ ഹൈദരാബാദ് ടീമിന്റെ ഹോം ഗ്രൗണ്ട് മറ്റൊരു സ്റ്റേഡിയത്തിലേക്ക് മാറ്റുന്നതു പരിഗണിക്കണമെന്നും പരാതിയിൽ പറയുന്നു. എന്നാൽ ആരോപണങ്ങൾ വ്യാജമാണെന്ന് എച്ച്സിഎ അധികൃതർ പ്രതികരിച്ചു.
Source link