WORLD

കോച്ച് ക്രച്ചസിലും വരും; പരുക്കിനെ വകവയ്ക്കാതെ രാഹുൽ ദ്രാവിഡ് രാജസ്ഥാൻ ക്യാംപിൽ, കയ്യടിച്ച് ആരാധകർ– വിഡിയോ


ജയ്പുർ ∙ പരുക്കിനെ വകവയ്ക്കാതെ ക്രച്ചസിന്റെ സഹായത്തോടെ പരിശീലകൻ രാഹുൽ ദ്രാവിഡ‍് രാജസ്ഥാൻ റോ‍യൽസ് ടീം ക്യാംപിൽ. ബെംഗളൂരുവിലെ പ്രാദേശിക ക്ലബ് മത്സരത്തിനിടെ കാലിനു പരുക്കേറ്റ ദ്രാവിഡാണ് തന്റെ ‘കമിറ്റ്മെന്റി’ലൂടെ വീണ്ടും ഞെട്ടിച്ചത്. ആദ്യം ഗോൾഫ് കാർട്ടിൽ പരിശീലന മൈതാനത്തേക്കു വന്ന ദ്രാവിഡ് തുടർന്ന് ക്രച്ചസ് കുത്തിയാണ് കളിക്കാരുടെ അടുക്കൽ എത്തിയത്.ക്യാപ്റ്റൻ സഞ്ജു സാംസൺ, ടീം ഡയറക്ടർ കുമാർ സംഗക്കാര എന്നിവരുമായി ചർച്ചയും നടത്തി. ടീം ക്യാംപിലേക്കുള്ള പരിശീലകന്റെ ആദ്യ വരവിന്റെ ദൃശ്യങ്ങൾ രാജസ്ഥാൻ റോയൽസ് ടീമാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.


Source link

Related Articles

Back to top button