KERALA

താമരശ്ശേരി ചുരത്തില്‍ ബസ് കുടുങ്ങി; ആറ് മണിക്കൂറോളം ഗതാഗതക്കുരുക്ക്


വൈത്തിരി: താമരശ്ശേരി ചുരത്തില്‍ മണിക്കൂറുകളായി ഗതാഗതതടസ്സം. ആറാം വളവില്‍ ബസ് കുടുങ്ങിയതോടെയാണ് ഗതാഗതം തടസ്സപ്പെട്ടത്. ബെംഗളൂരുവില്‍നിന്ന് എറണാകുളത്തേയ്ക്കു പോകുന്ന സ്വകാര്യ ബസ്സാണ് തകരാറിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലിനാണ് സംഭവം. ചെറിയ വാഹനങ്ങള്‍ വണ്‍ വേ ആയി കടത്തിവിട്ടു. ആറ് മണിക്കൂറോളം കടുത്ത ഗതാഗതതടസ്സമുണ്ടായി. ഹൈവേ പോലീസും ചുരം സംക്ഷണ സമിതിയംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. 11 മണിയോടെ ഗതാഗത തടസ്സം പരിഹരിച്ച് വാഹനങ്ങള്‍ കടത്തിവിട്ടു.inshort-Major traffic jam on Tamarassery Ghat due to a broken down bus. One-way traffic implemented


Source link

Related Articles

Back to top button