‘ഇന്ത്യയുമായും പാകിസ്താനുമായും അടുത്തബന്ധം; കശ്മീരിലേത് 1500 വർഷമായുള്ള സംഘർഷം,അവർതന്നെ പരിഹരിക്കും’

വാഷിങ്ടണ്‍: പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പഹല്‍ഗാമില്‍ നടന്ന ആക്രമണം തീര്‍ത്തും ദൗര്‍ഭാഗ്യകരമാണെന്നും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങള്‍ അവര്‍തന്നെ സ്വന്തംനിലയില്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. ”ഇന്ത്യയുമായും പാകിസ്താനുമായും എനിക്ക് വളരെ അടുത്ത ബന്ധമാണുള്ളത്. കശ്മീരിൽ അവര്‍ ആയിരത്തോളം വര്‍ഷങ്ങളായി പോരാട്ടത്തിലാണ്. ഒരുപക്ഷേ, അതിനെക്കാള്‍ കൂടുതല്‍. കഴിഞ്ഞദിവസംനടന്ന ആക്രമണം വളരെ ദൗര്‍ഭാഗ്യകരമായി. 1500 വര്‍ഷങ്ങളായി ആ അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ നിലനില്ക്കുന്നു. അത് അങ്ങനെ തന്നെയായിരുന്നു. പക്ഷേ, ഒരുരീതിയില്‍ അല്ലെങ്കില്‍ മറ്റൊരുരീതിയില്‍ അവര്‍തന്നെ അത് പരിഹരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. രണ്ട് നേതാക്കളെയും എനിക്കറിയാം. ഇന്ത്യയും പാകിസ്താനും തമ്മില്‍ വലിയ സംഘര്‍ഷമുണ്ട്. പക്ഷേ, അവിടെ എല്ലായ്പ്പോഴും അങ്ങനെയായിരുന്നു”, ട്രംപ് പറഞ്ഞു.
Source link