KERALA

കോലിയുടെ ക്ലാസും പടിക്കലിന്റെ വെടിക്കെട്ടും; പഞ്ചാബിനെ തകർത്ത് ബെം​ഗളൂരു


ചണ്ഡീഗഢ്: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. വിരാട് കോലിയും ദേവ്ദത്ത് പടിക്കലും അര്‍ധസെഞ്ചുറിയോടെ തിളങ്ങിയ മത്സരത്തില്‍ ഏഴുവിക്കറ്റിന് അനായാസം ബെംഗളൂരു ജയിച്ചുകയറി. പഞ്ചാബ് ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ബെംഗളൂരു മറികടന്നു. എട്ട് മത്സരങ്ങളിൽ നിന്ന് 10 പോയന്റുമായി ബെം​ഗളൂരു പട്ടികയിൽ മൂന്നാമതെത്തി. പഞ്ചാബ് ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബെംഗളൂരുവിന് ആദ്യ ഓവറില്‍ തന്നെ ഫിലിപ് സാള്‍ട്ടിനെ നഷ്ടമായി. ഒരു റണ്‍ മാത്രമെടുത്ത താരത്തെ അര്‍ഷ്ദീപ് സിങ്ങാണ് പുറത്താക്കിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച വിരാട് കോലിയും ദേവ്ദത്ത് പടിക്കലും സ്‌കോറുയര്‍ത്തി. ഇരുവരും ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയതോടെ ബെംഗളൂരു സ്‌കോര്‍ 100 കടന്നു. ആര്‍സിബി ശക്തമായ നിലയില്‍ നില്‍ക്കേ പടിക്കലിനെ പുറത്താക്കി പഞ്ചാബ് തിരിച്ചടിച്ചു. 35 പന്തില്‍ നിന്ന് 61 റണ്‍സെടുത്താണ് പടിക്കല്‍ മടങ്ങിയത്.


Source link

Related Articles

Back to top button